---
title: "സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയിഞ്ച് ജനറല്‍ ബോഡി യോഗം വെള്ളാഞ്ചേരി സിറാജുല്‍ ഹുദ മദ്‌റസയില്‍ നടന്നു."
english_title: "Sunni Jamiatul Muallimeen Mananthwadi Range General Body meeting was held at Vellanchery Sirajul Huda Madrasah."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116894/sunni-jamiatul-muallimeen-mananthwadi-range-general-body-meeting-was-held-at-vellanchery-sirajul-huda-madrasah"
published_at: "2023-05-24T19:28:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e1826476f8_xfcxvxcv.jpg"
keywords: []
---

# സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയിഞ്ച് ജനറല്‍ ബോഡി യോഗം വെള്ളാഞ്ചേരി സിറാജുല്‍ ഹുദ മദ്‌റസയില്‍ നടന്നു.

> **Lead Summary:** **മാനന്തവാടി:** സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയിഞ്ച് ജനറല്‍ ബോഡി യോഗം വെള്ളാഞ്ചേരി സിറാജുല്‍ ഹുദ മദ്‌റസയില്‍ നടന്നു.വിദ്യാര്‍ത്ഥികളുടെ മികവുറ്റ പഠന പാഠ്യേതര വിഷയങ്ങളില്‍ കാലത്തിനനുസൃമായ ഇടപെടലുകള്‍ നടത്തണമെന്ന് യോഗം വിലയിരുത്തി.

## Article Content

**മാനന്തവാടി:** സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയിഞ്ച് ജനറല്‍ ബോഡി യോഗം വെള്ളാഞ്ചേരി സിറാജുല്‍ ഹുദ മദ്‌റസയില്‍ നടന്നു.വിദ്യാര്‍ത്ഥികളുടെ മികവുറ്റ പഠന പാഠ്യേതര വിഷയങ്ങളില്‍ കാലത്തിനനുസൃമായ ഇടപെടലുകള്‍ നടത്തണമെന്ന് യോഗം വിലയിരുത്തി.

റെയിഞ്ച് പ്രസിഡന്റ്  ഹസൈനാര്‍ സഅദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം മഹല്ല് ഖത്തീബ് സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഫാളിലി വാര്‍ഷിക റിപ്പോര്‍ട്ടും എക്‌സാം വെല്‍ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ടുകള്‍ വകുപ്പ് സെക്രട്ടറിമാരും അവതരിപ്പിച്ചു.ഒഴിവ് വന്ന വകുപ്പുകളില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മിഷനറി ട്രെയിനിങ് പ്രസിഡണ്ടായി ഷമീര്‍ അമാനിയെയും സെക്രട്ടറിയായി റഫീക്ക് ഹിഷാമിയെയും വെല്‍ഫെയര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷമീര്‍ ബാഖവിയെയും യോഗം തിരഞ്ഞെടുത്തു.

അടുത്ത ആഴ്ച മേഖലാ തലത്തില്‍ നടക്കുന്ന എസ് ജെ എം മുഅല്ലിം സമ്മേളനം വിജയിപ്പിക്കാനും അധ്യാപകര്‍ക്ക് വേണ്ടി ഖത്തുന്നസ്ഖ് എഴുത്തു പരിശീലന കോഴ്‌സ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.വെള്ളാഞ്ചേരി മഹല്ല് സെക്രട്ടറി റഫീഖ് ആശംസയര്‍പ്പിച്ചു സംസാരിച്ചു.അബ്ദുറഹ്‌മാന്‍ ഫാളിലി സ്വാഗതവും റഫീഖ് ഹിശാമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116894/sunni-jamiatul-muallimeen-mananthwadi-range-general-body-meeting-was-held-at-vellanchery-sirajul-huda-madrasah)