---
title: "കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ യുടെ കുത്തിയിരിപ്പ് സമരം 26ന് "
english_title: "In front of KSRTC depot, Adv. Sajeev Joseph MLA's sit-in strike on 26 xfvxv"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116913/in-front-of-ksrtc-depot-adv-sajeev-joseph-mlas-sit-in-strike-on-26dfgdb"
published_at: "2023-05-24T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e25f5c7ce6_dfsfdgfd.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ യുടെ കുത്തിയിരിപ്പ് സമരം 26ന് 

> **Lead Summary:** **കണ്ണൂർ : **മലയോരത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വെട്ടിക്കുറിച്ച ജനദ്രോഹ നടപടിക്കെതിരെ ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് മെയ് 26ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉദ്ഘാടനം പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും.

## Article Content

**കണ്ണൂർ : **മലയോരത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വെട്ടിക്കുറിച്ച ജനദ്രോഹ നടപടിക്കെതിരെ ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് മെയ് 26ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉദ്ഘാടനം പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും.

മലയോരത്തേയ്ക്കുള്ള യാത്രക്ലേശം പരിഹരിക്കുന്നതിന് എം.എൽ.എ നിയമസഭയിൽ ‍ സബ്മിഷൻ ഉൾപ്പെടെ ഉന്നയിക്കുകയും, ഈ വിഷയത്തിൽ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരുകയും തുടർന്ന് രണ്ട് സർവ്വീസ് ആരംഭിക്കുകയും ഇതിൽ ഒരെണ്ണം ഇപ്പോൾ നിലച്ച അവസ്ഥയിലുമാണ്. അകാരണമായി കണ്ണൂർ ‍ ഡിപ്പോയിൽ നിന്ന് മലയോര മേഘലയിലേയ്ക്ക് സർ‍വ്വീസ് നടത്തിയിരുന്ന നിരവധി ബസുകൾ നിർത്തലാക്കിയിരിക്കുന്നത്.

ഇവ പുനസ്ഥാപിക്കണെമെന്ന് ഗതാഗത മന്ത്രിയോടും, കെ.എസ്.ആർ.ടി.സി അധികാരികളോടും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെയായി ആനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിലുള്ള ഒരു സമരത്തിന് മുന്നിട്ടിറങ്ങിയതെന്ന് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116913/in-front-of-ksrtc-depot-adv-sajeev-joseph-mlas-sit-in-strike-on-26dfgdb)