---
title: "ജനകീയ വിദ്യാഭ്യാസ സദസ്സും റാലിയും സംഘടിപ്പിച്ചു"
english_title: "Organized public education meeting and rally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116934/organized-public-education-meeting-and-rally"
published_at: "2023-05-24T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e3badb6f14_fgdfgff.jpg"
keywords: []
---

# ജനകീയ വിദ്യാഭ്യാസ സദസ്സും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** വിദ്യാഭ്യാസരംഗം കാവി വത്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ഇരിട്ടി ഏരിയക്കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സും റാലിയും സംഘടിപ്പിച്ചു. കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സ. എം വി നാരായണൻ മാഷ് നയിച്ച ജാഥ കോക്കാട് പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് സ. പി വി ഉഷാദ് ഉദ്ഘാടനം ചെയ്തു..

## Article Content

വിദ്യാഭ്യാസരംഗം കാവി വത്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ഇരിട്ടി ഏരിയക്കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സും റാലിയും സംഘടിപ്പിച്ചു. കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സ. എം വി നാരായണൻ മാഷ് നയിച്ച ജാഥ കോക്കാട് പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് സ. പി വി ഉഷാദ് ഉദ്ഘാടനം ചെയ്തു..

ജാഥയുടെ സമാപന കേന്ദ്രമായ ഉളിക്കലിൽ നടന്ന വിദ്യാഭ്യാസ സദസ്സ് കെ.എസ്.ടി.എ. ഇരിട്ടി സബ് ജില്ലാ സെക്രട്ടറി എം പ്രജീഷ് മാഷ് ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ഇരിക്കൂർ സബ് ജില്ലാ കമ്മറ്റി അംഗം പി. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അഗം ശിവപ്രസാദ് കെ പി, എം വി നാരായണൻ മാസ്റ്റർ,ബിനോയ്‌ പി വി, യജിന പത്മനാഭൻ, കെ എസ് ഷിബു, പ്രണവ് കോങ്ങാട്ട്, കെ എ ദാസൻ മാഷ് തുടങ്ങിയവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116934/organized-public-education-meeting-and-rally)