---
title: "ട്രക്കിങ്ങിനു പോയ രണ്ടുപേർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു."
english_title: "Two people who went trekking are stuck on the mountain. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116950/two-people-who-went-trekking-are-stuck-on-the-mountain"
published_at: "2023-05-24T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e4b6cd761f_cfgxgxhb.jpg"
keywords: []
---

# ട്രക്കിങ്ങിനു പോയ രണ്ടുപേർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു.

> **Lead Summary:** **മലപ്പുറം: **കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയ രണ്ടുപേർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്താണ് യാസീം, അജ്മൽ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ നടന്നെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രിയും മഴയുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുമെന്നാണ് സൂചന. സംഘത്തിലെ ഒരാള്‍ വഴിയറിയാതെ മലയുടെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിനടന്നാണ് താഴെയെത്തിയത്. ചേരിപ്പടി ഭാഗത്തെത്തിപ്പെടേണ്ട ഇയാള്‍ കല്‍ക്കുണ്ടു ഭാഗത്തേക്കാണ് എത്തിച്ചേര്‍ന്നത്.

## Article Content

**മലപ്പുറം: **കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയ രണ്ടുപേർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു. കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്താണ് യാസീം, അജ്മൽ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്. കൂട്ടത്തിലൊരാള്‍ വഴുതിവീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ നടന്നെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രിയും മഴയുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുമെന്നാണ് സൂചന. സംഘത്തിലെ ഒരാള്‍ വഴിയറിയാതെ മലയുടെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിനടന്നാണ് താഴെയെത്തിയത്. ചേരിപ്പടി ഭാഗത്തെത്തിപ്പെടേണ്ട ഇയാള്‍ കല്‍ക്കുണ്ടു ഭാഗത്തേക്കാണ് എത്തിച്ചേര്‍ന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116950/two-people-who-went-trekking-are-stuck-on-the-mountain)