---
title: "സി.എം. സ്വർണക്കപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്"
english_title: "Football"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116966/football"
published_at: "2023-05-25T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ec29a409bc_IMG-20230525-WA0003.jpg"
keywords: []
---

# സി.എം. സ്വർണക്കപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്

> **Lead Summary:**  **കൂത്തുപറമ്പ് : **കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ സി.എം. സ്വർണക്കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ മലപ്പുറവും കാസർകോടും ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് മത്സരം. അഞ്ചിന് ലൂസേഴ്സ് ഫൈനലിൽ കണ്ണൂർ എറണാകുളത്തെ നേരിടും. ബുധനാഴ്ച നടന്ന സെമിഫൈനലിൽ മലപ്പുറവും എറണാകുളവും തമ്മിലുള്ള ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് മലപ്പുറം വിജയിച്ചു.

## Article Content

 **കൂത്തുപറമ്പ് : **കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ സി.എം. സ്വർണക്കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ മലപ്പുറവും കാസർകോടും ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് മത്സരം. അഞ്ചിന് ലൂസേഴ്സ് ഫൈനലിൽ കണ്ണൂർ എറണാകുളത്തെ നേരിടും. ബുധനാഴ്ച നടന്ന സെമിഫൈനലിൽ മലപ്പുറവും എറണാകുളവും തമ്മിലുള്ള ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് മലപ്പുറം വിജയിച്ചു.

കണ്ണൂരും കാസർകോടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ രണ്ട് ഗോളുകൾക്കെതിരേ മൂന്ന് ഗോളുകൾ നേടിയാണ് കാസർകോട് ഫൈനലിലെത്തിയത്. ഫുട്ബോൾ താരങ്ങളായ കെ.പ്രശാന്ത്, ലിയോൺ അഗസ്റ്റിൻ, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവർ വിശിഷ്ടാതിഥികളായെത്തി. ഫുട്ബോൾ താരങ്ങൾക്കെതിരേയുള്ള വംശീയ അധിക്ഷേപത്തിനെതിരേ താരങ്ങൾ ബാനർ ഉയർത്തി പ്രതിഷേധിച്ചു. സമാപന പരിപാടി വ്യാഴാഴ്ച വൈകുന്നേരം ആറിന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പന്ന്യന്നൂർ ചന്ദ്രൻ അനുസ്മരണം ഇന്ന്ചമ്പാട് : ബി.ജെ.പി. ജില്ലാ സെക്രട്ടറിയായിരിക്കേ കൊല്ലപ്പെട്ട പന്ന്യന്നൂർ ചന്ദ്രന്റെ ബലിദാന വാർഷികാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ എട്ടിന് പന്ന്യന്നൂർ കണ്ടോത്ത് വീട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. ആർ.എസ്.എസ്. വിഭാഗ് പ്രചാരക് അനീഷ് മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116966/football)