---
title: "ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ് നടത്തി."
english_title: "Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116967/camp"
published_at: "2023-05-25T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ec4cf54e2d_IMG-20230525-WA0004.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ് നടത്തി.

> **Lead Summary:**  **ആലക്കോട് **: സജീവ് ജോസഫ് എം.എൽ.എ.യുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ് നടത്തി. ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും തിരുവനന്തപുരം നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറൻറ്‌ലി ഏബിൾസിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ആലക്കോട് സെയ്ന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഭിന്നശേഷിക്കാരുടെ പ്രതിനിധിയായ രുക്‌മിണി ഉദ്ഘാടനംചെയ്തു.

## Article Content

 **ആലക്കോട് **: സജീവ് ജോസഫ് എം.എൽ.എ.യുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ് നടത്തി. ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും തിരുവനന്തപുരം നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറൻറ്‌ലി ഏബിൾസിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ആലക്കോട് സെയ്ന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഭിന്നശേഷിക്കാരുടെ പ്രതിനിധിയായ രുക്‌മിണി ഉദ്ഘാടനംചെയ്തു.

40 ശതമാനമോ അതിന് മുകളിലോ വൈകല്യമുള്ളവർക്കായിരുന്നു ക്യാമ്പ് നടത്തിയത്. പങ്കെടുത്തവർക്ക് ഏതൊക്കെ സഹായ ഉപകരണങ്ങളാണ് വേണ്ടതെന്ന് പരിശോധിച്ചു. 100 പേർക്ക് 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾ രണ്ടുമാസത്തിനുള്ളിൽ വിതരണംചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ക്യാമ്പ് നടത്തിയതെന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. ഉദഗിരി പഞ്ചായത്ത് പ്രസിഡൻറ്‌ എസ്. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. തോമസ് വക്കത്താനം, ജോജി കന്നിക്കാട്, ബേബി ഓടമ്പള്ളി, സരിത ജോസ്, പി.ടി. മാത്യു, ജോസ് വട്ടമല, നിഷ വിനു, മാത്യു പുതിയടം എന്നിവർ സംസാരിച്ചു. രണ്ടാംഘട്ട ക്യാമ്പ് 27-ന് ഉളിക്കൽ വയത്തൂർ യു.പി. സ്കൂളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116967/camp)