---
title: "ഇപ്പോഴും അപകടഭീഷണി: സുരക്ഷാ ഭിത്തിയൊരുക്കുമെന്ന് അധികൃതരുടെ ഉറപ്പ്"
english_title: "Still a threat: Officials promise to build a security wall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116976/still-a-threat-officials-promise-to-build-a-security-wall"
published_at: "2023-05-25T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ed38a1c95a_IMG-20230525-WA0008.jpg"
keywords: []
---

# ഇപ്പോഴും അപകടഭീഷണി: സുരക്ഷാ ഭിത്തിയൊരുക്കുമെന്ന് അധികൃതരുടെ ഉറപ്പ്

> **Lead Summary:** ദേശീയപാതാവികസനത്തിനായി മണ്ണെടുത്ത ഹാജി മെട്ടയിൽ മണ്ണിടിച്ചിൽ തടയാൻ സുരക്ഷാഭിത്തിയൊരുക്കുമെന്ന് ദേശീയപാതാ അധികൃതരുടെ ഉറപ്പ്. മണ്ണെടുത്ത റോഡിന്റെ ഇരുഭാഗത്തും ഇരുമ്പുവല കെട്ടി സിമന്റ് മിശ്രിതം ചേർത്ത് ഉറപ്പിക്കുമെന്നാണ് ഉറപ്പ് നൽകിയത്.

## Article Content

ദേശീയപാതാവികസനത്തിനായി മണ്ണെടുത്ത ഹാജി മെട്ടയിൽ മണ്ണിടിച്ചിൽ തടയാൻ സുരക്ഷാഭിത്തിയൊരുക്കുമെന്ന് ദേശീയപാതാ അധികൃതരുടെ ഉറപ്പ്. മണ്ണെടുത്ത റോഡിന്റെ ഇരുഭാഗത്തും ഇരുമ്പുവല കെട്ടി സിമന്റ് മിശ്രിതം ചേർത്ത് ഉറപ്പിക്കുമെന്നാണ് ഉറപ്പ് നൽകിയത്.

ജനകീയ പരാതികളെത്തുടർന്ന് ബുധനാഴ്ച സ്ഥലം സന്ദർശിച്ച കണ്ണൂർ റീച്ചിന്റെ ചുമതലയുള്ള എൻജിനിയറിങ് വിഭാഗം തലവൻ ജഗദീഷ് സോണ്ടൂർ ആണ് നാട്ടുകാരുമായി ചർച്ചചെയ്തത്. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, സി.പി.എം. ലോക്കൽ സെക്രട്ടറി വി.സി.പ്രേമരാജൻ എന്നിവരടക്കമുള്ളവർ ദേശീയപാത അധികൃതരുമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116976/still-a-threat-officials-promise-to-build-a-security-wall)