---
title: "അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്‌നല്‍, നിരീക്ഷിച്ച് വനംവകുപ്പ്"
english_title: "Arikomban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117031/arikomban"
published_at: "2023-05-25T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f0eebbb355_Screenshot_2023-05-25-12-50-25-49_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്‌നല്‍, നിരീക്ഷിച്ച് വനംവകുപ്പ്

> **Lead Summary:**  ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണില്‍ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്‌നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്.

## Article Content

 ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണില്‍ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്‌നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്.

ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്‌നല്‍ പ്രകാരമാണിത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പന്‍ മടങ്ങി. പെരിയാര്‍ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളില്‍ തന്നെയാണ് നിലവില്‍ ആനയുള്ളത്. വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117031/arikomban)