---
title: "ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്"
english_title: "Eruvessi Gram Panchayat will henceforth be a dump free panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117044/eruvessi-gram-panchayat-will-henceforth-be-a-dump-free-panchayat"
published_at: "2023-05-25T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f16244511f_IMG-20230525-WA0084.jpg"
keywords: []
---

# ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്

> **Lead Summary:** **ഏരുവേശ്ശി**: ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സത്യപ്രതിജ്ഞയും പഞ്ചായത്ത് ഹാളില്‍വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. മിനി ഷൈബി അധ്യക്ഷത വഹിച്ചു.

## Article Content

**ഏരുവേശ്ശി**: ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സത്യപ്രതിജ്ഞയും പഞ്ചായത്ത് ഹാളില്‍വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. മിനി ഷൈബി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി റോബര്‍ട്ട് ജോസഫ് സ്വാഗതം പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മധു തൊട്ടിയില്‍, എം.ഡി രാധാമണി, സൂസമ്മ ഐക്കരക്കാനായില്‍, ബിജോയ് എ.ഡി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മഴക്കാലപൂര്‍വ്വ രോഗങ്ങളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ക്ലാസ് നയിച്ചു. വി.ഇ.ഒ അജീഷ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117044/eruvessi-gram-panchayat-will-henceforth-be-a-dump-free-panchayat)