---
title: "പി രാജേഷ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിൽ അമ്മാർ 11 സും, ബ്ലൂട്ടൂത്തും ജേതാക്കളായി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117089/kuthuparamba"
published_at: "2023-05-25T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f490677bc8_IMG-20230525-WA0097.jpg"
keywords: []
---

# പി രാജേഷ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിൽ അമ്മാർ 11 സും, ബ്ലൂട്ടൂത്തും ജേതാക്കളായി

> **Lead Summary:** **കൂത്തുപറമ്പ**: ടീം ടെണ്ടുൽക്കർ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് റവന്യൂ വകുപ്പ് ജീവനക്കാരനും പ്രമുഖ ക്രിക്കറ്റ് ഷട്ടിൽ ബാഡ്മിന്റൺ താരവും ആയിരുന്ന പി രാജേഷിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

## Article Content

**കൂത്തുപറമ്പ**: ടീം ടെണ്ടുൽക്കർ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് റവന്യൂ വകുപ്പ് ജീവനക്കാരനും പ്രമുഖ ക്രിക്കറ്റ് ഷട്ടിൽ ബാഡ്മിന്റൺ താരവും ആയിരുന്ന പി രാജേഷിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. കാലത്ത് മുതൽ നടന്ന മത്സരത്തിൽ മുഴുവൻ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ വൈകുന്നേരം കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സരം പൂർത്തീകരിക്കാനായില്ല. പോയന്റ് നിലയിൽ മുന്നിലെത്തിയ രണ്ട് ടീമുകളായ അമ്മാർ 11 സും, ബ്ലൂട്ടൂത്തും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയാണുണ്ടായത്.

പി രാജേഷിന്റെ അമ്മയും കുടുംബവും ടൂർണമെന്റ് കാണാൻ എത്തിയിരുന്നു. ജേതാക്കൾക്ക് രാജേഷിന്റെ അമ്മയാണ് 35,000 രൂപ പ്രൈസ് മണിയും വിജയികൾക്കുള്ള കപ്പും നൽകിയത്. ഇരു ടീമുകളുടെയുംഭാരവാഹികൾ പ്രൈസ് ഏറ്റുവാങ്ങി. ടീം ടെണ്ടുൽക്കർ സൗദി ക്യാപ്റ്റൻ ആയിരുന്ന റഫീഖ് എം എൻ ബെസ്റ്റ് ടൂർണമെന്റ് പ്ലെയർക്കുള്ള പ്രൈസ് വിതരണം ചെയ്തു. ടീം ക്യാപ്റൻ റമീസ് ഏറ്റുവാങ്ങി.

ടീം ടെണ്ടുൽക്കർ ദുബായ് ക്യാപ്റ്റൻ ആയിരുന്ന കോമൂട്ടി ബെസ്റ്റ് ഫീൽഡറായ നൗഷാദിന് പ്രൈസ് വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്സ്മാൻ സജി ആലത്തൂരും ബെസ്റ്റ് ബോളർ റമീസ് ഉം അസ്കർ ജോബ് വിന്റേയും ശ്രീജിത്ത് മട്ടന്നൂരിന്റെയും കയ്യിൽ നിന്ന് പ്രൈസ് ഏറ്റുവാങ്ങി. റഹൂഫ്, എച്ചീർ, നസീർ, ഹനീഫ, സിദ്ദിഖ് ബാബു, കെ ടി വിനോദ് , എം.ധനജ്ഞയൻ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117089/kuthuparamba)