---
title: "ഹോക്കിയുടെ ഈറ്റില്ലത്തിന് ഇനി നവീകരിച്ച ഗ്രൗണ്ട് "
english_title: "Hokky"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117097/hokky"
published_at: "2023-05-25T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f51ffa7cd6_IMG-20230525-WA0099.jpg"
keywords: []
---

# ഹോക്കിയുടെ ഈറ്റില്ലത്തിന് ഇനി നവീകരിച്ച ഗ്രൗണ്ട് 

> **Lead Summary:** ഹോക്കിയുടെ ഈറ്റില്ലത്തിന് ഇനി നവീകരിച്ച ഗ്രൗണ്ട് .പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ ഗ്രൗണ്ട് ആണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹോക്കിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ ഗ്രൗണ്ട് ആണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

## Article Content

ഹോക്കിയുടെ ഈറ്റില്ലത്തിന് ഇനി നവീകരിച്ച ഗ്രൗണ്ട് .പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ ഗ്രൗണ്ട് ആണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹോക്കിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ ഗ്രൗണ്ട് ആണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ചാണ് ചരിത്രത്തിലിടം നേടിയ കോട്ടയം രാജാസ് ഹൈസ്കൂളിലെ ഗ്രൗണ്ട് നവീകരിച്ചത്. 9 ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവഴിച്ചായിരുന്നു നവീകരണം. നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ ആണ്ആധുനിക രീതിയിൽ നവീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

രാജ്യസഭാ എംപി ഡോക്ടർ വി ശിവദാസൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത, ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട്, എൻ വിജിന, മുരിക്കോളി പവിത്രൻ, മുൻ ഇന്ത്യൻ താരം കെ നിയാസ്, കണ്ണൂർ ഹോക്കി അസോസിയേഷൻ സെക്രട്ടറി റോയ്, നിർമ്മിതി കേന്ദ്ര എഞ്ചിനീയർ ശ്രീനാഥ്, സ്കൂൾ മാനേജർ കെ വി കരുണാകരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് രജനി അതിയിടത്ത്, കെ ഗണേശൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ മുൻ കായിക അധ്യാപകനായ കെ ശ്രീധരനെ സ്കൂൾ ഹെഡ്മിസ്ട്രസ് ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117097/hokky)