---
title: "വേങ്ങാട് ഗ്രാമപഞ്ചായത്തിന് ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഹാൾ"
english_title: "Veegade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117100/veegade"
published_at: "2023-05-25T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f55cd398d2_IMG-20230525-WA0100.jpg"
keywords: []
---

# വേങ്ങാട് ഗ്രാമപഞ്ചായത്തിന് ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഹാൾ

> **Lead Summary:** വേങ്ങാട് ഗ്രാമപഞ്ചായത്തിന് ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഹാൾ. നവീകരിച്ച പഞ്ചായത്ത് ഹാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വികസന രംഗത്ത് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഹാളാണ് നവീകരിച്ചിട്ടുളത്.

## Article Content

വേങ്ങാട് ഗ്രാമപഞ്ചായത്തിന് ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഹാൾ. നവീകരിച്ച പഞ്ചായത്ത് ഹാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വികസന രംഗത്ത് ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഹാളാണ് നവീകരിച്ചിട്ടുളത്.

15 ലക്ഷം രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള നവീകരണം. കൊച്ചിൻ ഷിപ്പിയാർഡിന്റെ പൊതുനന്മാഫണ്ടുപയോഗിച്ചുകൊണ്ടാണ് നവീകരിച്ചത്. നിർമ്മിതി കേന്ദ്രമാണ് പ്രവർത്തനം ഏറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗീത അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് സീ ചന്ദ്രൻ, സെക്രട്ടറി പ്രദീപ്കുമാർ, സക്കറിയ മാസ്റ്റർ, അത്തിക്ക സുരേന്ദ്രൻ, സി പ്രകാശൻ, കെകെ പ്രകാശൻ മാസ്റ്റർ, ലീന, ഭാസ്കരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117100/veegade)