---
title: " ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു."
english_title: "Three youths died in a collision between a bike and a lorry. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117120/three-youths-died-in-a-collision-between-a-bike-and-a-lorry"
published_at: "2023-05-25T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f70ab52fca_hgvjbjknl.jpg"
keywords: []
---

#  ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു.

> **Lead Summary:** **കോട്ടയം: **കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ , സംക്രാന്തി സ്വദേശി ആൽവിൻ , തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് എന്നിവരാണ് മരിച്ചത്.

## Article Content

**കോട്ടയം: **കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ , സംക്രാന്തി സ്വദേശി ആൽവിൻ , തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ-കുടുമാളൂർ റൂട്ടിൽ കൊച്ചാലും ചുവട്ടിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. മൂവരും സംഭവ സ്ഥലത്ത് മരിച്ചു. അമിത വേഗതയിൽ വന്ന ബൈക്ക് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നെന്നും മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117120/three-youths-died-in-a-collision-between-a-bike-and-a-lorry)