---
title: " ശിൽപിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ്  അന്തരിച്ചു. "
english_title: "Sculptor and writer C.G. Prince passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117123/sculptor-and-writer-cg-prince-passed-away"
published_at: "2023-05-25T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f73d6b74fb_gvbjknml.jpg"
keywords: []
---

#  ശിൽപിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ്  അന്തരിച്ചു. 

> **Lead Summary:** **തൃശൂര്‍: **ശിൽപിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ് അന്തരിച്ചു. തൃശൂർ ചെമ്പൂക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്രകാരനും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹം രാഷ്ട്രീയ -സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.

## Article Content

**തൃശൂര്‍: **ശിൽപിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ് അന്തരിച്ചു. തൃശൂർ ചെമ്പൂക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്രകാരനും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹം രാഷ്ട്രീയ -സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.

തൃശൂര്‍ ചെമ്പൂക്കാവില്‍ ചിറമ്മല്‍ ജോര്‍ജ് - ലില്ലി ദമ്പതികളുടെ മകനായി 1961 ജൂലൈ 22നാണ് ജനനം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. തൃശൂർ ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രിൻസ് സെന്റ് തോമസ് കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117123/sculptor-and-writer-cg-prince-passed-away)