---
title: "നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു."
english_title: "growers are worried about a particular fungal disease caused by banana. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117168/growers-are-worried-about-a-particular-fungal-disease-caused-by-banana"
published_at: "2023-05-26T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64700f98b404b_IMG_20230526_071422.jpg"
keywords: []
---

# നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു.

> **Lead Summary:** ഇരിട്ടി : കാലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 40 രൂപയാണ് വില.

## Article Content

ഇരിട്ടി : കാലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 40 രൂപയാണ് വില.

കായയുടെ അറ്റം ഉണങ്ങി കരിഞ്ഞുപോകുന്ന രോഗമാണ് ഇപ്പോൾ വ്യാപകമായി കാണുന്നത്. ഇത്തരം രോഗം ബാധിച്ച കായ കറുത്ത് എളുപ്പം നശിച്ചുപോകുന്നു. രുചിവ്യത്യാസവും അനുഭവപ്പെടുന്നതിനാൽ ഇത്തരം കുലകൾ വിപണനകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. രോഗം ബാധിച്ച തോട്ടങ്ങളിൽ പലതിലും മൂപ്പെത്തുന്നതിന് മുന്നേ കായകൾ പഴുത്തുതുടങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117168/growers-are-worried-about-a-particular-fungal-disease-caused-by-banana)