---
title: "മട്ടന്നൂർ നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കരണം നിലവിൽ വന്നു."
english_title: "The traffic reform implemented in Mattanur city has come into existence. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117170/the-traffic-reform-implemented-in-mattanur-city-has-come-into-existence"
published_at: "2023-05-26T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64701149c6afd_IMG-20230526-WA0002.jpg"
keywords: []
---

# മട്ടന്നൂർ നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കരണം നിലവിൽ വന്നു.

> **Lead Summary:**  മട്ടന്നൂർ : ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മട്ടന്നൂർ നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കരണം നിലവിൽ വന്നു. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിശ്ചിതസമയം ടൂവീലറുകൾ മാത്രമാണ് നിർത്തിയാൻ അനുവദിക്കുന്നത്. ബസ് സ്റ്റാൻഡിന് പിറകിലുള്ള വഴിയിൽ പാർക്കിങ്ങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.

## Article Content

 മട്ടന്നൂർ : ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മട്ടന്നൂർ നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കരണം നിലവിൽ വന്നു. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിശ്ചിതസമയം ടൂവീലറുകൾ മാത്രമാണ് നിർത്തിയാൻ അനുവദിക്കുന്നത്. ബസ് സ്റ്റാൻഡിന് പിറകിലുള്ള വഴിയിൽ പാർക്കിങ്ങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.

പ്രധാന റോഡുകളുടെ വശങ്ങളിലും നിശ്ചിത ഇടങ്ങളിൽ മാത്രമാണ് പാർക്കിങ്ങ് അനുവദിക്കുക. പാർക്കിങ് അനുവദിക്കാത്ത സ്ഥലങ്ങളി പോലീസ് വടംകെട്ടി തിരിച്ചിട്ടുണ്ട്. ജൂൺ മൂന്നുമുതൽ കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടനം തുടങ്ങുന്നതിനാൽ കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തും. ഇതും സ്‌കൂൾ തുറക്കുന്നതും കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117170/the-traffic-reform-implemented-in-mattanur-city-has-come-into-existence)