---
title: "എടയാർ ശ്രീനാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയുടെ ആദ്യ ചടങ്ങാണ് തൈലാദിവാസം"
english_title: "Edayar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117278/edayar"
published_at: "2023-05-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64707b5b98b1c_IMG-20230526-WA0060.jpg"
keywords: []
---

# എടയാർ ശ്രീനാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയുടെ ആദ്യ ചടങ്ങാണ് തൈലാദിവാസം

> **Lead Summary:** **എടയാർ**: ശ്രീനാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയുടെ ആദ്യ ചടങ്ങാണ് തൈലാദിവാസം. വൈവിധ്യമാർന്ന ഔഷധക്കൂട്ടുകൾ ചേർത്ത് സംസ്കരിച്ചെടുത്ത തൈലം മന്ത്രക്രിയാപുരസരം എണ്ണത്തോണിയിൽ നിറച്ച് ധ്വജസ്തംഭം പരിപോഷി പിക്കപ്പെടുന്നതിനുവേണ്ടി നടത്തുന്ന ചടങ്ങാണ് ധ്വജ സ്തംഭം തൈലാദിവാസം. തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിനെ മുഖ്യ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

## Article Content

**എടയാർ**: ശ്രീനാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയുടെ ആദ്യ ചടങ്ങാണ് തൈലാദിവാസം. വൈവിധ്യമാർന്ന ഔഷധക്കൂട്ടുകൾ ചേർത്ത് സംസ്കരിച്ചെടുത്ത തൈലം മന്ത്രക്രിയാപുരസരം എണ്ണത്തോണിയിൽ നിറച്ച് ധ്വജസ്തംഭം പരിപോഷി പിക്കപ്പെടുന്നതിനുവേണ്ടി നടത്തുന്ന ചടങ്ങാണ് ധ്വജ സ്തംഭം തൈലാദിവാസം. തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിനെ മുഖ്യ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

കൊടിമര പ്രതിഷ്ഠയ്ക്ക് മുൻപ് ഇനിയും നിരവധി ചടങ്ങുകൾ നടക്കേണ്ടതുണ്ട്. ഒരു വർഷം കഴിഞ്ഞ് ശുഭ മുഹൂർത്തത്തിൽ പ്രതിഷ്ഠ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. തൈലാദിവാസത്തോടനുബന്ധിച്ച് നിരവധി സ്ത്രീകളും കുട്ടികളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117278/edayar)