---
title: "പൊന്നമ്പലമേട്ടിലെ പൂജ - ഒരാൾ കൂടി പിടിയിൽ "
english_title: "Sabarimala case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117280/sabarimala-case"
published_at: "2023-05-26T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64707c9d27bde_images_(17).jpeg"
keywords: []
---

# പൊന്നമ്പലമേട്ടിലെ പൂജ - ഒരാൾ കൂടി പിടിയിൽ 

> **Lead Summary:** പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാൾ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്.

## Article Content

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാൾ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെയും ഇടനിലക്കാരൻ ചന്ദ്രശേഖരനെയും പത്തനംതിട്ട ഗവി സ്വദേശി ഈശ്വരൻ എന്നയാളും നേരത്തെ അറസ്റ്റിലായിരുന്നു. പൂജ നടത്തിയ നാരായണൻ ഒളിവിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117280/sabarimala-case)