---
title: "കൊച്ചിയിൽ വിനോദസഞ്ചാര ബോട്ടിൽ തീപിടിത്തം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Kochi boat fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117285/kochi-boat-fire"
published_at: "2023-05-26T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64707e480a79a_tourist-boat-100524509.jpg"
keywords: []
---

# കൊച്ചിയിൽ വിനോദസഞ്ചാര ബോട്ടിൽ തീപിടിത്തം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** വിനോദസഞ്ചാര ബോട്ടിന് തീ പിടിച്ചു. കൊച്ചിയിൽ തന്തോന്നിതുരുത്തിൽ വച്ച് ഐലന്‍റ് ഡി കൊച്ചി എന്ന വിനോദസഞ്ചാര ബോട്ടിലാണ് ഇന്ന് രാവിലെ തീപിടിത്തം ഉണ്ടായത്. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് അതിവേഗം തീ പടർന്ന് പിടിച്ചത്.

## Article Content

വിനോദസഞ്ചാര ബോട്ടിന് തീ പിടിച്ചു. കൊച്ചിയിൽ തന്തോന്നിതുരുത്തിൽ വച്ച് ഐലന്‍റ് ഡി കൊച്ചി എന്ന വിനോദസഞ്ചാര ബോട്ടിലാണ് ഇന്ന് രാവിലെ തീപിടിത്തം ഉണ്ടായത്. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് അതിവേഗം തീ പടർന്ന് പിടിച്ചത്.

തീപിടിത്തത്തിൽ ബോട്ട് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പോലീസും ഒപ്പം തീരദേശ പോലീസും സ്ഥലത്തെത്തി. ഒടുവിൽ നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തിൽ മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117285/kochi-boat-fire)