---
title: "മോദി വീണ്ടും പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വലിയ വില നല്‍കേണ്ടി വരുമെന്ന് അമിത് ഷാ"
english_title: "Amith sha speech"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117288/amith-sha-speech"
published_at: "2023-05-26T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647081f861766_amit-shah-100510456.png"
keywords: []
---

# മോദി വീണ്ടും പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വലിയ വില നല്‍കേണ്ടി വരുമെന്ന് അമിത് ഷാ

> **Lead Summary:** നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പം ഉണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചെയ്ത ജനതയാണ് ഇന്ത്യയിലുള്ളത്. കോണ്‍ഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല', അമിത് ഷാ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117288/amith-sha-speech)