---
title: "വിൽപ്പനക്കായി കൈവശം വെച്ച കഞ്ചാവ് പിടികൂടി"
english_title: "Pulpally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117289/pulpally"
published_at: "2023-05-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647084aa48591_Picsart_23-05-26_15-32-45-017.jpg"
keywords: []
---

# വിൽപ്പനക്കായി കൈവശം വെച്ച കഞ്ചാവ് പിടികൂടി

> **Lead Summary:** **പുൽപ്പള്ളി**: വിൽപ്പനക്കായി കൈവശം വെച്ച കഞ്ചാവ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടി. കോഴിക്കോട് ഒഞ്ചിയം സ്വദേശി കളരിക്കണ്ടി വീട്ടിൽ വി.എം. നൗഫലി നെയാണ് പിടികൂടിയത്.

## Article Content

**പുൽപ്പള്ളി**: വിൽപ്പനക്കായി കൈവശം വെച്ച കഞ്ചാവ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടി. കോഴിക്കോട് ഒഞ്ചിയം സ്വദേശി കളരിക്കണ്ടി വീട്ടിൽ വി.എം. നൗഫലി നെയാണ് പിടികൂടിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുൽപ്പള്ളി ഗവ.ആശുപത്രിക്ക് സമീപം റോഡ്‌ സൈഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 900 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പുൽപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ സി. ആർ. മനോജിന്റെ നേതൃത്വത്തിൽ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.

ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പോലീസ് കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117289/pulpally)