---
title: "ആറളം ഫാമിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി."
english_title: "Baby elephant found in poor condition in Aralam farm. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117325/baby-elephant-found-in-poor-condition-in-aralam-farm"
published_at: "2023-05-26T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b8da862cc_IMG-20230526-WA0059.jpg"
keywords: []
---

# ആറളം ഫാമിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി.

> **Lead Summary:**  ആറളം ഫാം : ആറളം ഫാം 4ബ്ലോക്കിലെ കുളത്തിന് ആരുകിലാണ് ഏകദേശം ഒന്നര വയസ്സ് പ്രായം വരുന്ന ആനകുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏകദേശം 8.30 യോടെ കശുവണ്ടി ശേഖരിക്കാൻ പോയ തൊഴിലാളികൾ കൂടെയുള്ള വലിയ ആനയെ ആണ് ആദ്യം കണ്ടത്. പടക്കം പൊട്ടിച്ച് ആനയെ തുരത്തിയെങ്കിലും ആന പോകാൻ കൂട്ടാക്കാതെ നിന്നത്തോടെ സംശയം തോന്നിയ തൊഴിലാളികൾ പിന്നീട് അവശനിലയിൽ കുട്ടി ആനയെ കണ്ടെത്തുകയായിരുന്നു.

## Article Content

 ആറളം ഫാം : ആറളം ഫാം 4ബ്ലോക്കിലെ കുളത്തിന് ആരുകിലാണ് ഏകദേശം ഒന്നര വയസ്സ് പ്രായം വരുന്ന ആനകുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏകദേശം 8.30 യോടെ കശുവണ്ടി ശേഖരിക്കാൻ പോയ തൊഴിലാളികൾ കൂടെയുള്ള വലിയ ആനയെ ആണ് ആദ്യം കണ്ടത്. പടക്കം പൊട്ടിച്ച് ആനയെ തുരത്തിയെങ്കിലും ആന പോകാൻ കൂട്ടാക്കാതെ നിന്നത്തോടെ സംശയം തോന്നിയ തൊഴിലാളികൾ പിന്നീട് അവശനിലയിൽ കുട്ടി ആനയെ കണ്ടെത്തുകയായിരുന്നു.

തീർത്തും അവശനിലയിൽ കുട്ടി ആന ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപ് തന്നെ കാട്ടിനുള്ളിലേക്ക് മറയുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ബ്ലോക്ക് 3ൽ വച്ചാണ് ആനയെ വീണ്ടും കണ്ടെത്തുകയായിരുന്നു. തീർത്തും അവശ നിലയിലായ ആനയെ മയക്കുവെടി വയ്ക്കാൻ ആവില്ലെന്നും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും കൊട്ടിയൂർ റെയ്‌ഞ്ചർ സുധീർ നാരോത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117325/baby-elephant-found-in-poor-condition-in-aralam-farm)