---
title: "കെ.എസ്.ആർ.ടി.സി പണിമുടക്ക്​: ഡയസ്​നോൺ ഉത്തരവിന്​ സ്​റ്റേയില്ല"
english_title: "KSRTC strike: No stay on Diaznon order "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117379/ksrtc-strike-no-stay-on-diaznon-order"
published_at: "2023-05-26T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470e5560a6a0_gvbjoplkn.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി പണിമുടക്ക്​: ഡയസ്​നോൺ ഉത്തരവിന്​ സ്​റ്റേയില്ല

> **Lead Summary:** **കൊച്ചി: **കെ.എസ്.ആർ.ടി.സിയിൽ ഒരുദിവസം പണിമുടക്കിയ ജീവനക്കാർക്ക്​ മൂന്ന്​ ദിവസം ഡയസ്​നോൺ പ്രഖ്യാപിച്ച ഉത്തരവിന്​​ സ്​റ്റേയില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) മേയ് എട്ടിന് നടത്തിയ പണിമുടക്കിൽ പ​ങ്കെടുത്ത ജീവനക്കാർക്ക്​ മൂന്നുദിവസത്തെ ഡയസ്‌നോൺ ഏർപ്പെടുത്തിയത്​ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ നിരസിച്ചത്​. ഡയസ്നോൺ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പണിമുടക്കിയ സംഘടന നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് കേസ് മേയ് 29ലേക്ക്​ മാറ്റി.

## Article Content

**കൊച്ചി: **കെ.എസ്.ആർ.ടി.സിയിൽ ഒരുദിവസം പണിമുടക്കിയ ജീവനക്കാർക്ക്​ മൂന്ന്​ ദിവസം ഡയസ്​നോൺ പ്രഖ്യാപിച്ച ഉത്തരവിന്​​ സ്​റ്റേയില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) മേയ് എട്ടിന് നടത്തിയ പണിമുടക്കിൽ പ​ങ്കെടുത്ത ജീവനക്കാർക്ക്​ മൂന്നുദിവസത്തെ ഡയസ്‌നോൺ ഏർപ്പെടുത്തിയത്​ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ നിരസിച്ചത്​. ഡയസ്നോൺ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പണിമുടക്കിയ സംഘടന നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് കേസ് മേയ് 29ലേക്ക്​ മാറ്റി.

ഏപ്രിൽ 18ന്​ മുൻകൂർ നോട്ടീസ് നൽകിയാണ് പണിമുടക്ക്​ നടത്തിയത്. എന്നാൽ, പണിമുടക്കിയ ജീവനക്കാർക്ക് മേയ്​ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഡയസ്നോൺ ഏർപ്പെടുത്തി ഈ ദിവസങ്ങളിലെ ശമ്പളം നിഷേധിച്ചു. ഒരുദിവസത്തെ പണിമുടക്കിന് മൂന്നു ദിവസത്തെ ശമ്പളം നിഷേധിച്ചത്​ തൊഴിൽ നിയമങ്ങൾക്ക്​ വിരുദ്ധമാണെന്നും ഡയസ്‌നോൺ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117379/ksrtc-strike-no-stay-on-diaznon-order)