---
title: "വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117392/iritty"
published_at: "2023-05-27T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647157a3d538e_IMG-20230526-WA0056.jpg"
keywords: []
---

# വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു

> **Lead Summary:**  **ഇരിട്ടി**: വളളിത്തോട് സി.എച്ച് കൾച്ചറൽ സെന്ററിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, മദ്രസ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെയും ആദരിച്ചു. വള്ളിത്തോട് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി സണ്ണി ജോസഫ് എം.എൽ .എ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: വളളിത്തോട് സി.എച്ച് കൾച്ചറൽ സെന്ററിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, മദ്രസ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെയും ആദരിച്ചു. വള്ളിത്തോട് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി സണ്ണി ജോസഫ് എം.എൽ .എ ഉദ്ഘാടനം ചെയ്തു.

സി.എച്ച്.ഡി ചെയർമാൻ എം.ഹുസൈൻ കുട്ടി അധ്യക്ഷനായി. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് നാജിദ സാദിഖ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. അശോകൻ, മുൻ പഞ്ചായത്ത് മെമ്പർ ടോം മാത്യു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ . ഹമീദ്, പായം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുജീബ് കുത്തിക്കണ്ടി, പായം പഞ്ചായത്ത് മെമ്പർ മിനി പ്രസാദ് , സി.എച്ച്. സി കൺവീനർ കെ.വി റസാക്ക്, റിട്ട. പ്രധാനധ്യാപകൻ വി.ടി മാത്യു കുട്ടി , ട്രാക്ക് ഇംഗ്ലീഷ് മീഡിയം മാനേജർ ഇബാഹിം കുട്ടി വള്ളിത്തോട്, കെ.വി.വി.ഇ.എസ് കെ.പി റാഫി, സി.കെ യാക്കൂബ്, മുൻ പഞ്ചായത്ത് മെമ്പർ ജമീല നാസർ, എം. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വളളിത്തോട് സി.എച്ച് കൾച്ചറൽ സെന്ററിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന പരിപാടി സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117392/iritty)