---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117396/vacancy"
published_at: "2023-05-27T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64715a9f1afcc_images_(4).png"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

> **Lead Summary:** തോട്ടട കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

## Article Content

തോട്ടട കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ള പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 0497 2835183. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117396/vacancy)