---
title: "മോട്ടോർ ശേഷി കൂട്ടി വില്പന; നാല് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകൾക്ക് പൂട്ടുവീണു"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117400/kochi"
published_at: "2023-05-27T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647161d267714_IMG-20230527-WA0006.jpg"
keywords: []
---

# മോട്ടോർ ശേഷി കൂട്ടി വില്പന; നാല് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകൾക്ക് പൂട്ടുവീണു

> **Lead Summary:**  **കൊച്ചി**: ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പു നടത്തിയ കൊച്ചിയിലെ നാലു ഷോറൂമുക ൾക്ക് പൂട്ടുവീണു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് നേരിട്ടു നടത്തിയ പരിശോധനയിൽ മാനദ ണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ വിൽക്കുന്നതാ യി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. സംസ്ഥാനത്തുടനീളം നടന്ന പരിശോധനയുടെ ഭാഗ മായി ജില്ലയിൽ 12 ഷോറൂമുകളിലാണ് പരിശോധന ന ടത്തിയത്.

## Article Content

 **കൊച്ചി**: ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പു നടത്തിയ കൊച്ചിയിലെ നാലു ഷോറൂമുക ൾക്ക് പൂട്ടുവീണു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് നേരിട്ടു നടത്തിയ പരിശോധനയിൽ മാനദ ണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ വിൽക്കുന്നതാ യി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. സംസ്ഥാനത്തുടനീളം നടന്ന പരിശോധനയുടെ ഭാഗ മായി ജില്ലയിൽ 12 ഷോറൂമുകളിലാണ് പരിശോധന ന ടത്തിയത്.

നിയമലംഘനം കണ്ടെത്തിയ ഷോറൂമുകൾ ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവ ഉടൻ അടച്ചുപൂട്ടുമെ ന്ന് കമ്മീഷണർ പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധ ന. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000ന് മുകളിൽ പവർ കൂട്ടി വില്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാന ത്തിലാണ് വ്യാപകമായി പരിശോധന നടത്തിയത്. ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ട റുകളുടെ പരമാവധി വേഗ ം 25 കിലോമീറ്ററാണ്. ഇ ത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 40ന് മുകളിൽ വേഗത്തിൽ ഓടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാ ണു അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും ഇത് ഓടി ക്കാൻ ലൈസൻസും ആവശ്യമില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ നടപടി നേരിട്ട ഷോറൂമുകളിൽ വിറ്റിരുന്ന വാഹനങ്ങളുടെ ശേഷി 900 മുതൽ 1800 വരെയായിരുന്നു. വരുംദിവസങ്ങളിലും പ രിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറി യിച്ചു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരി ശോധന നടത്തിയത്. ഇലക്ട്രിക് വാഹനങ്ങൾ ഇടിച്ചാ ൽ കേസെടുക്കാൻ പോലീസിനു പരിമിതിയുണ്ട്. പരി ക്കേൽക്കുന്നവർക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇ ത്തരം പരാതികൾ വ്യാപകമായതോടെയാണ് ഇല ക്രിക് വാഹനങ്ങൾക്കു കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പരിശോധനയിൽ മോ ട്ടോരശേഷി വർധിപ്പിച്ചു തട്ടിപ്പ് നടത്തുന്നതായി കണ്ട ത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പരിശോധന തുട രുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജി ത്ത് പറഞ്ഞു. ചൈനയിൽനിന്ന് എത്തിക്കുന്ന മോട്ടോറുകളാണ് വാ ഹനങ്ങളിൽ പുതുതായി സ്ഥാപിക്കുന്നത്. ഇവയ്ക്കു വാറണ്ടിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. വാഹനം വാ ങ്ങുന്ന ഭൂരിഭാഗം ആളുകളും അറിയാതെയാണ് ഉപ യോക്താക്കളാകുന്നത്. ഇത്തരത്തിലുളള മോട്ടോറുകൾ വാഹനം വേഗം നശി പ്പിക്കുമെന്ന് മോട്ടോർവാഹന ഉദ്യോഗസ്ഥർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117400/kochi)