---
title: "വയോമിത്രം പദ്ധതി നിർത്തലാക്കൽ ഭീഷണിയിൽ - വയോജനങ്ങൾക്കായി വീട്ടുപടിക്കൽ എത്തിച്ചിരുന്ന പദ്ധതി"
english_title: "Vayomithram padhathi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117446/vayomithram-padhathi"
published_at: "2023-05-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64719b94731ac_images_(20).jpeg"
keywords: []
---

# വയോമിത്രം പദ്ധതി നിർത്തലാക്കൽ ഭീഷണിയിൽ - വയോജനങ്ങൾക്കായി വീട്ടുപടിക്കൽ എത്തിച്ചിരുന്ന പദ്ധതി

> **Lead Summary:** തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളും കേരള സർക്കാരും സം യുക്തമായി നടപ്പിലാക്കുന്ന വ യോമിത്രം പദ്ധതി നിർത്തലാ ക്കൽ ഭീഷണിയിൽ. പദ്ധതിയി ൽ ജോലിചെയ്യുന്ന മെഡിക്കൽ ഓഫീസർമാർ, കോ-ഓഡിനേ റ്റർമാർ, നഴ്സുമാർ എന്നിങ്ങനെ നാനൂറോളം ജീവനക്കാർക്ക് ശ മ്പളം നിലച്ചിട്ട് മൂന്ന് മാസമായി. ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചു തുടങ്ങി

## Article Content

തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളും കേരള സർക്കാരും സം യുക്തമായി നടപ്പിലാക്കുന്ന വ യോമിത്രം പദ്ധതി നിർത്തലാ ക്കൽ ഭീഷണിയിൽ. പദ്ധതിയി ൽ ജോലിചെയ്യുന്ന മെഡിക്കൽ ഓഫീസർമാർ, കോ-ഓഡിനേ റ്റർമാർ, നഴ്സുമാർ എന്നിങ്ങനെ നാനൂറോളം ജീവനക്കാർക്ക് ശ മ്പളം നിലച്ചിട്ട് മൂന്ന് മാസമായി. ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചു തുടങ്ങി

115 ഇനം മരുന്നുകളുൾപ്പടെ ലഭ്യമാവുന്ന മെഡിക്കൽ സേവനം വയോജനങ്ങൾക്ക് രണ്ടാഴ്ച യിലൊരിക്കൽ വീട്ടുപടിക്കൽ എത്തിച്ചിരുന്ന പദ്ധതിയാണിത്. നിലവിൽ 35 ഇനം മരുന്നുകൾ വെട്ടിക്കുറച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു കഴിഞ്ഞു. വാഹ ന വാടക നൽകാത്തതിനാൽ പ ദ്ധതി ആവശ്യങ്ങൾക്കായി ഓടാൻ വാഹനങ്ങൾ പോലും കിട്ടുന്നില്ല 

സാമൂഹിക നീതി വകുപ്പിനു കീഴിലാണ് പദ്ധതി നടത്തിപ്പ്. 2009 ൽ രണ്ട് ജില്ലകളിൽ ആരംഭി ച്ച പദ്ധതി 2011 ലാണ് എല്ലാ ജില്ല കളിലേക്കും വ്യാപിപ്പിച്ചത്. സംസ് ഥാനത്താകെ നാലു ലക്ഷത്തിൽ കൂടുതൽ വയോജനങ്ങൾ പദ്ധതി യെ ആശ്രയിക്കുന്നുണ്ട്. സർക്കാർ ർ ഈ സാമ്പത്തിക വർഷവും 27.

5 കോടി രൂപ വകയിരുത്തിയെങ്കി ലും നാളിതുവരെ ഒരു രൂപ പോ ലും കേരള സാമൂഹിക സുരക്ഷാ മിഷനു നൽകിയിട്ടില്ല. നഗരസഭ കൾ 10 ലക്ഷം രൂപയും കോർപ്പറേ ഷനുകൾ 25 ലക്ഷം രൂപയും ഓ രോ സാമ്പത്തിക വർഷവും പദ്ധ തിക്കായി നൽകുന്നുണ്ട്. പക്ഷേ, ഈ തുക അപര്യപ്തമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117446/vayomithram-padhathi)