---
title: "കൈക്കൂലി കേസ്: മേലുദ്യോഗസ്ഥർ സഹായിച്ചെന്ന് സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തൽ "
english_title: "Suresh kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117480/suresh-kumar"
published_at: "2023-05-27T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471b37ee4cea_Screenshot_2023-05-27-13-07-21-50_c31b32364ce19ca8fcd150a417ecce58.jpg"
keywords: []
---

# കൈക്കൂലി കേസ്: മേലുദ്യോഗസ്ഥർ സഹായിച്ചെന്ന് സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തൽ 

> **Lead Summary:** മേലുദ്യോഗസ്ഥർക്കെതിരെ വെളിപ്പെടുത്തലുമായി പാലക്കാട് പാലക്കയം കൈക്കൂലി കേസിൽ പ്രതിയായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ. മേലുദ്യോഗസ്ഥർ തന്നെ സഹായിച്ചെന്നാണ് ഇയാൾ വിജിലൻസിന് മൊഴി നൽകിയത്. കാര്യങ്ങൾ വേഗത്തിലാക്കാൻ തനിക്കേ കഴിയുകയുള്ളൂവെന്ന് അവർ വിശ്വസിച്ചിരുന്നു.

## Article Content

മേലുദ്യോഗസ്ഥർക്കെതിരെ വെളിപ്പെടുത്തലുമായി പാലക്കാട് പാലക്കയം കൈക്കൂലി കേസിൽ പ്രതിയായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ. മേലുദ്യോഗസ്ഥർ തന്നെ സഹായിച്ചെന്നാണ് ഇയാൾ വിജിലൻസിന് മൊഴി നൽകിയത്. കാര്യങ്ങൾ വേഗത്തിലാക്കാൻ തനിക്കേ കഴിയുകയുള്ളൂവെന്ന് അവർ വിശ്വസിച്ചിരുന്നു.

എന്നാൽ സഹായിച്ച മേലുദ്യോഗസ്ഥരുടെ പേരുകൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.   ഒരു കോടിയിലധികം കൈക്കൂലി പിടികൂടിയ കേസിൽ സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. പണത്തിന് പുറമെ വിവിധ പാരിതോഷികങ്ങളും ഇയാൾ കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്ന് 35 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ബാങ്കിൽ 25 ലക്ഷം രൂപ നിക്ഷേപവും ഇയാൾക്കുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117480/suresh-kumar)