---
title: "സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കും : മന്ത്രി എ.കെ ശശീന്ദ്രന്‍ "
english_title: "A K  saseendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117496/a-k-saseendran"
published_at: "2023-05-27T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471c2af4eaed_IMG-20230527-WA0088.jpg"
keywords: []
---

# സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കും : മന്ത്രി എ.കെ ശശീന്ദ്രന്‍ 

> **Lead Summary:** സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ കാരണങ്ങളാല്‍ സയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാത്ത  പരാതികളില്‍ നടപടി സ്വീകരിക്കുകയാണ് അദാലത്തിന്റെ  പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ നടത്തുന്ന ജനകീയ പരാതി പരിഹാര അദാലത്തിലൂടെ പൊതുജനങ്ങളുടെ  പരാതികള്‍ നേരിട്ട് കേള്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍  മനസ്സിലാക്കി ഉദ്യോഗസ്ഥ തലത്തില്‍  പരിഹാരം സാധ്യമാക്കും.

അദാലത്തില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച കോട്ടനാട് - പിണങ്ങോട് - മാങ്കുന്ന് - പൊഴുതന സ്വദേശിനികളായ സരോജിനി, ഉഷാദേവി,  പി. ജസ്ല,  ഗീത എന്നിവര്‍ക്കുള്ള റേഷന്‍ കാര്‍ഡ്  മന്ത്രി വിതരണം ചെയ്തു. 561 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. കാര്‍ഷിക വികസന- കര്‍ഷകക്ഷേമം -തദ്ദേശ സ്വയംഭരണ വകുപ്പ് - താലൂക്ക് സംബന്ധമായ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

ചുണ്ടേല്‍ പാരിഷ് ഹാളില്‍  നടന്ന വൈത്തിരി താലൂക്ക്തല അദാലത്തില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, വി അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, എ.എസ്.പി തപോഷ് ബസ്മതാരി, വൈത്തിരി തഹസില്‍ദാര്‍ എം.കെ ശിവദാസന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യു.പി.എസ്.എ നിയമനം കോട്ടനാട് ഗവ യു.പി സ്‌കൂളില്‍ യു.പി.എസ്.എ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഗസ്റ്റ് അധ്യാപക നിയമനം മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളില്‍ ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്കും, സിവില്‍, മെക്കാനിക്കല്‍ വകുപ്പുകളിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്കുമാണ് നിയമനം നടത്തുന്നത്. ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്ക് അതത് വിഷയത്തിലെ ഒന്നാം ക്ലാസ് ഡിപ്ലോമയും, ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് അതത് ട്രേഡുകളില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത.

മെക്കാനിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 നും സിവില്‍ മെയ് 31 നും ഇലക്ട്രോണിക്സ് ജൂണ്‍ 2 നും രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247 420. അധ്യാപക നിയമനം വാളാട് എ.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി, ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം. കെ ടെറ്റ് യോഗ്യതയുള്ള നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

> മെയ് 29 ന് രാവിലെ 11ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമസൗഭാഗ്യകളില്‍ മെയ് 31 വരെ 20 മുതല്‍ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കും. ഫോണ്‍-04936 203603, 04935 294034. -- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,  സിവില്‍ സ്റ്റേഷന്‍, വയനാട് District Information Officer, Civil Station, Kalpetta, Wayanad Phone: 04936 202529 email- diowayanad@gmail.com  -- You received this message because you are subscribed to the Google Groups "PRD Media Wayanad" group. To unsubscribe from this group and stop receiving emails from it, send an email to media-wayanad+unsubscribe@googlegroups.com. To view this discussion on the web visit https://groups.google.com/d/msgid/media-wayanad/CAL6zF8T21Yc4jKLZp-0Y6eyX5cvtrPXfx1%3D9dW%2BOLhah3uaS9w%40mail.gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117496/a-k-saseendran)