---
title: "ലോക അത്യാഹിത ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117502/kannur"
published_at: "2023-05-27T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471c9192414c_IMG-20230527-WA0037.jpg"
keywords: []
---

# ലോക അത്യാഹിത ദിനം ആചരിച്ചു

> **Lead Summary:**  **കണ്ണൂർ**: - ലോക അത്യാഹിത ദിനത്തിന്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ വിവിധങ്ങളായ പരിപാടികളോട് കൂടി ലോക അത്യാഹിത ദിനം ആചരിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ് കേണൽ ഡോക്ടർ ജയ് കിഷൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

 **കണ്ണൂർ**: - ലോക അത്യാഹിത ദിനത്തിന്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ വിവിധങ്ങളായ പരിപാടികളോട് കൂടി ലോക അത്യാഹിത ദിനം ആചരിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെഫ് കേണൽ ഡോക്ടർ ജയ് കിഷൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

സീനിയർ മാനേജർ ഓപ്പറേഷൻസ് ശ്രീ.ബി ആർ പി ഉണ്ണിത്താൻ, ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ ശ്രീമതി മഞ്ജു ജോസഫ് ആശംസയും എമർജൻസി വിഭാഗം ഡോക്ടർ ആദ്യാ പിള്ള നന്ദിയുംഅർപ്പിച്ചു സംസാരിച്ചു.ദിനത്തിന്റെ ഭാഗമായി എമർജൻസി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, മൈമും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117502/kannur)