---
title: "കേശദാനത്തിലൂടെ മാതൃകയായി രണ്ട് വിദ്യാര്‍ത്ഥിനികള്‍"
english_title: "Two female students set an example through hair donation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117519/two-female-students-set-an-example-through-hair-donation"
published_at: "2023-05-27T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471da6082e64_Screenshot_2023-05-27-15-41-56-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേശദാനത്തിലൂടെ മാതൃകയായി രണ്ട് വിദ്യാര്‍ത്ഥിനികള്‍

> **Lead Summary:** പത്തുവയസ്സുള്ള അനാമികയും പതിനൊന്നും വയസ്സുള്ള ആഷിയയുമാണ് കേശദാനം നടത്തിജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 11 ആം പിറന്നാള്‍ ആഘോഷംത്തിന്റെ ഭാഗമായാണ് കേശദാനത്തിലൂടെ പുത്തൂര്‍ പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം കലക്ഷന്‍ ഏജന്റ് പ്രേമവല്ലിയുടെയും അനീഷിന്റെയും മകള്‍ ആഷിയ തന്റെ കേശം ദാനം ചെയ്തത്. പത്ത് വയസ്സുകാരി കോപ്പാലം മൂഴിക്കര കുനിയില്‍ അനില്‍ കുമാറിന്റെയും, പ്രഭാസിനിയുടേയും മകള്‍ അനാമികയും തന്റെ കേശം ചടങ്ങില്‍ ദാനം ചെയ്തു.

## Article Content

പത്തുവയസ്സുള്ള അനാമികയും പതിനൊന്നും വയസ്സുള്ള ആഷിയയുമാണ് കേശദാനം നടത്തിജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 11 ആം പിറന്നാള്‍ ആഘോഷംത്തിന്റെ ഭാഗമായാണ് കേശദാനത്തിലൂടെ പുത്തൂര്‍ പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം കലക്ഷന്‍ ഏജന്റ് പ്രേമവല്ലിയുടെയും അനീഷിന്റെയും മകള്‍ ആഷിയ തന്റെ കേശം ദാനം ചെയ്തത്. പത്ത് വയസ്സുകാരി കോപ്പാലം മൂഴിക്കര കുനിയില്‍ അനില്‍ കുമാറിന്റെയും, പ്രഭാസിനിയുടേയും മകള്‍ അനാമികയും തന്റെ കേശം ചടങ്ങില്‍ ദാനം ചെയ്തു.

ചെറുപ്രായത്തില്‍ തന്നെ സഹജീവിസ്‌നേഹവും നന്മയും കൊണ്ട് മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയായിരിക്കുകയാണ് ഈ കുരുന്നുകള്‍. പീസ് ഓഫ് ലൈഫ് കേരള ഓര്‍ഗനൈസര്‍ അല്‍ത്താഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്റ് കെപി കുമാരന്‍ കോച്ചു അദ്ധ്യക്ഷനായി. കൊളവല്ലൂര്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപിക രോഹിണി ടീച്ചര്‍ സൊസൈറ്റി സെക്രട്ടറി പി.പി.ഷാജി ടി കി ചന്ദ്രന്‍ മാസ്റ്റര്‍, ഫൈസല്‍ കടവത്തൂര്‍ ഷാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രിയദര്‍ശിനി ചാരിറ്റബ്ള്‍ സൊസൈറ്റി ട്രഷറര്‍ സി. പുരുഷു മാസ്റ്റര്‍ സ്വാഗതവും സുധീഷ് വെങ്ങാട്ടരി നന്ദിയും പറഞ്ഞു. ആഷിയയുടെ പിറന്നാള്‍ ആഘോഷവും പ്രിയദര്‍ശിനി ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117519/two-female-students-set-an-example-through-hair-donation)