---
title: "യുവകലാ സാഹിതി തോപ്പിൽ ഭാസി അനുസ്മരണം നടത്തി"
english_title: "Bhasi was commemorated at the Yuvakala Sahitya Grove"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117533/bhasi-was-commemorated-at-the-yuvakala-sahitya-grove"
published_at: "2023-05-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471eb3235c8a_IMG-20230527-WA0137.jpg"
keywords: []
---

# യുവകലാ സാഹിതി തോപ്പിൽ ഭാസി അനുസ്മരണം നടത്തി

> **Lead Summary:** **ഇരിട്ടി**: യുവകലാ സാഹിതി നടത്തിയ തോപ്പിൽ ഭാസി അനുസ്മരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: യുവകലാ സാഹിതി നടത്തിയ തോപ്പിൽ ഭാസി അനുസ്മരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ വിശിഷ്ടാതിഥി ആയിരുന്നു. ഇരിട്ടി എൽ.എസ്.ഐ രജിസ്ട്രേഷൻ അപേക്ഷ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ഏറ്റുവാങ്ങി. ട്രഷറർ പ്രകാശൻ പാർവണം, ജോയിന്റ് സെക്രട്ടറി ദേവിക കൃഷ്ണൻ, മണ്ഡലം സെക്രട്ടറി സി. സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി സജീവൻ പാറക്കണ്ടി എന്നിവർ പ്രസംഗിച്ചു.

ഗുസ്തി താരങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തിലും നീതിനിഷേധത്തിലും യുവകലാസാഹിതി പ്രതിഷേധിച്ചു. യുവകലാസാഹിതി ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കെ.പി.എസി നാടക-സിനിമാ ഗാനങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117533/bhasi-was-commemorated-at-the-yuvakala-sahitya-grove)