---
title: "കഥകളിയരങ്ങ് ഇരുപത്തി അഞ്ചാം വാർഷികം 28ന് പയ്യന്നൂരിൽ"
english_title: "25 years anniversary in payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117542/25-years-anniversary-in-payyanur"
published_at: "2023-05-27T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471f356647eb_IMG-20230527-WA0002.jpg"
keywords: []
---

# കഥകളിയരങ്ങ് ഇരുപത്തി അഞ്ചാം വാർഷികം 28ന് പയ്യന്നൂരിൽ

> **Lead Summary:**  **കണ്ണൂർ**: പയ്യന്നൂർ കഥകളിയരങ്ങ് ഇരുപത്തിയഞ്ചാം വാർഷികം 28 ന് കാലത്ത് ഒൻപതു മണി മുതൽ പയ്യന്നൂർശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കണ്ണൂർ**: പയ്യന്നൂർ കഥകളിയരങ്ങ് ഇരുപത്തിയഞ്ചാം വാർഷികം 28 ന് കാലത്ത് ഒൻപതു മണി മുതൽ പയ്യന്നൂർശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ ഒൻപതു മണിക്ക് ഭദ്രദീപം തെളിയിക്കൽ , പയ്യന്നൂർ കൃഷ്ണമാരാരുടെ സോപാന സംഗീതം, 10.30 ന് സാംസ്കാരികസമ്മേളനം എന്നിവ നടക്കും.

സമ്മേളനത്തിൽ പയ്യന്നൂർ കഥകളി അരങ്ങിന്റെ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം കലാമണ്ഡലം വൈശാഖിന് സമ്മാനിക്കും. കഥകളിമേളത്തിലും പഞ്ചവാദ്യ രംഗത്തും മദ്ദളം വിശേഷമായ തലത്തിൽ ഉപയോഗിക്കുന്ന വൈശാഖിന്റെ അന്യാദൃശ്യമായ മികവിനാണ് വൈശാഖിനെ അൻപതിനായിരം രൂപയും പുരസ്കാരവും നൽകുന്ന അവാർഡിന് അർഹനാക്കിയതെന്ന് മുഖ്യസംഘാടകനായ സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തി, എം.രാജഗോപാൽ എം.എൽ.എ , കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ , പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.എം സന്തോഷ്, ഡോ.എൻ.പി വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഡോ.എം. അസിം , ഡോ.എം.കെ സുരേഷ് ബാബു, ടി.എം ജയകൃഷ്ണൻ , കെ എം വിജയകുമാരൻ , എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117542/25-years-anniversary-in-payyanur)