---
title: "ഇന്ത്യൻ നാവിക അക്കാദമിയിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു  "
english_title: "Ezhimala indian navy academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117544/ezhimala-indian-navy-academy"
published_at: "2023-05-27T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471f5da1afb9_IMG-20230527-WA0009.jpg"
keywords: []
---

# ഇന്ത്യൻ നാവിക അക്കാദമിയിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു  

> **Lead Summary:** ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് രാവിലെ നടന്നു .

## Article Content

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് രാവിലെ നടന്നു .

ശ്രീലങ്കൻ നാവിക സേന മേധാവി വൈസ് അഡ്മിറൽ പ്രിയന്ത പെരേര മുഖ്യാതിഥിയായി പങ്കെടുത്ത് പരേഡിനെ അഭിവാദ്യം ചെയതു.

രാജ്യത്തിന് മികച്ച സേവനം കാഴ്ചവെച്ച് ഉയരങ്ങളിലെത്താനാവട്ടെ എന്ന് അദ്ദേഹം കേഡറ്റുകളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.208 കാഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്.

ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്‌നാം, മഡഗാസ്‌കർ, മൗറീഷ്യസ്, മാലദ്വീപ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ടുപേരും ഇതിൽപ്പെടും. ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളി, ഏഴിമല നാവിക അക്കാദമി കമാൻറൻ്റ് വൈസ് അഡ്മിറൽ പുനീത് കെ. ബാൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117544/ezhimala-indian-navy-academy)