---
title: "പരിയാരം ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു "
english_title: "Student police cadet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117546/student-police-cadet"
published_at: "2023-05-27T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471f9185850a_IMG-20230527-WA0008.jpg"
keywords: []
---

# പരിയാരം ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു 

> **Lead Summary:**  പരിയാരം പാച്ചേനി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2021-23 ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.

## Article Content

 പരിയാരം പാച്ചേനി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2021-23 ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ രത്നകുമാരി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, ഹെഡ്മിസ്ട്രസ് പ്രീതാകുമാരി , വാർഡ് മെംബർ സുജിന , പരിയാരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ് കുമാർ പി.സി, പി.ടി.എ പ്രസിഡണ്ട് റഷീദ് പി.സി. തുടങ്ങിയവർ സംബന്ധിച്ചു.

പരേഡ് കമാന്റർ കേഡറ്റ് അർജുൻ പി , ഡപ്യൂട്ടി കമാന്റർ കേഡറ്റ് പാർവതി സത്യൻ, പറ്റൂൺ കമാന്റർമാരായ ദേവനന്ദ ടി, ദേവ് നന്ദ് രതീഷ് എന്നിവർ പരേഡിനെ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117546/student-police-cadet)