---
title: "പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. "
english_title: "An attempt was made to kill the grandfather for interrogating the 11-year-old girl. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117564/an-attempt-was-made-to-kill-the-grandfather-for-interrogating-the-11-year-old-girl"
published_at: "2023-05-27T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647215695a560_zfdzgxf.jpg"
keywords: []
---

# പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. 

> **Lead Summary:** പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. കന്യാകുളങ്ങര സ്വദേശിയായ 33 കാരൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് ബിജു പെൺകുട്ടിയുടെ മുത്തച്ഛന്റെ തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. ബിജു നാലോളം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. കന്യാകുളങ്ങര സ്വദേശിയായ 33 കാരൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് ബിജു പെൺകുട്ടിയുടെ മുത്തച്ഛന്റെ തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. ബിജു നാലോളം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117564/an-attempt-was-made-to-kill-the-grandfather-for-interrogating-the-11-year-old-girl)