---
title: "എന്‍.എസ്.എസ് യൂണിറ്റിന്റെ ' മഹം' ദ്വിദിന സമ്മര്‍ ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജു  നിര്‍വഹിച്ചു."
english_title: "Inauguration of 'Maham' two-day summer orientation camp of NSS unit Mananthavadi DYSP PL. Shiju performed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117577/inauguration-of-maham-two-day-summer-orientation-camp-of-nss-unit-mananthavadi-dysp-pl-shiju-performed"
published_at: "2023-05-27T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647220c6efe6d_jh_ij_n.jpg"
keywords: []
---

# എന്‍.എസ്.എസ് യൂണിറ്റിന്റെ ' മഹം' ദ്വിദിന സമ്മര്‍ ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജു  നിര്‍വഹിച്ചു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ ' മഹം' ദ്വിദിന സമ്മര്‍ ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജു നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബിനു പി.പി.അദ്ധ്യക്ഷതവഹിച്ചു.

## Article Content

**മാനന്തവാടി: **മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ ' മഹം' ദ്വിദിന സമ്മര്‍ ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജു നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബിനു പി.പി.അദ്ധ്യക്ഷതവഹിച്ചു.

പ്രിന്‍സിപ്പല്‍ ജിജി കെ.കെ, ഫാത്തിമ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് മെയ് 28 ന് സമാപിക്കും. ക്യാമ്പില്‍  ഉറവിട മാലിന്യ സംസ്‌കരണ സന്ദേശം കൈമാറുന്ന  ഹരിത ഭവനം പദ്ധതി ,  പഴയ പത്രങ്ങള്‍ വിറ്റു കിട്ടുന്ന തുകയ്ക്ക് പെയിന്‍ & പാലിയേറ്റീവ് വിഭാഗത്തിന് അവശ്യസാധനങ്ങള്‍ കൈമാറുന്ന ആത്മകം പദ്ധതി, ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് Tobacco Free Campus പ്രഖ്യാപനം തുടങ്ങിയവ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117577/inauguration-of-maham-two-day-summer-orientation-camp-of-nss-unit-mananthavadi-dysp-pl-shiju-performed)