---
title: "പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത: ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117606/sivankutty"
published_at: "2023-05-28T02:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64726da1bb24a_n4466026401669712422787b47c843335c70c79324ef58763f14b16caa4d2bd89c5d0014c05058057cd0544.jpg"
keywords: []
---

# പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത: ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:**  **തിരുവനന്തപുരം**: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

## Article Content

 **തിരുവനന്തപുരം**: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

 വി കാൻ മീഡിയ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ യൂട്യൂബ് ചാനലിനെതിരെ ഡി ജി പിയ്ക്ക് പരാതി നൽകിയെന്നും ശിവൻകുട്ടി വിശദമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117606/sivankutty)