---
title: "വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു"
english_title: "V S  Achutanandan discharged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11761/v-s-achudanandan-discharged"
published_at: "2021-11-20T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61988b760d976_images - 2021-11-20T111506.905.jpeg"
keywords: []
---

# വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

> **Lead Summary:** **തിരുവനന്തപുരം**: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു.20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വി എസ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു.20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വി എസ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം 31 ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചുദിവസം മുമ്ബാണ് വിഎസിനെ വാര്‍ഡിലേക്ക് മാറ്റിയത്.

വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11761/v-s-achudanandan-discharged)