---
title: "ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം:18കാരിയുടെ പരാതിയിൽ 60കാരൻ ഇൻസ്ട്രക്ടർ അറസ്റ്റിൽ"
english_title: "Sexual assault during driving training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117677/sexual-assault-during-driving-training"
published_at: "2023-05-28T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647303b799efb_IMG-20230528-WA0022.jpg"
keywords: []
---

# ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം:18കാരിയുടെ പരാതിയിൽ 60കാരൻ ഇൻസ്ട്രക്ടർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്**: ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. പതിനെട്ടുകാരിയുടെ പരാതിയിൽ പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറായ അനിൽ കുമാറാണ് അറസ്റ്റിലായത്.

## Article Content

**കോഴിക്കോട്**: ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. പതിനെട്ടുകാരിയുടെ പരാതിയിൽ പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറായ അനിൽ കുമാറാണ് അറസ്റ്റിലായത്.

ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. മേയ് ആറിനും 25നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.കാറിൽ പരിശീലനം നൽകുന്നതിനിടെ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117677/sexual-assault-during-driving-training)