---
title: "ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച  പതിപ്പ് പ്രകാശനം ചെയ്തു"
english_title: "Srikottiyur published a revised revised version of the legends "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117690/srikottiyur-published-a-revised-revised-version-of-the-legends"
published_at: "2023-05-28T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647313aedb186_IMG-20230528-WA0020.jpg"
keywords: []
---

# ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച  പതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:**  കൊട്ടിയൂർ : പി.എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ഇക്കരെകൊട്ടിയൂർ സന്നിധിയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി.നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യൻ നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കണ്ണൂർ ഏരിയ ചെയർമാൻ ടി.കെ. സുധി, ദേവസ്വം എക്സി.ആഫീസർ കെ.നാരായണൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, പി.ആർ. ലാലു, കെ. സി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

## Article Content

 കൊട്ടിയൂർ : പി.എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ഇക്കരെകൊട്ടിയൂർ സന്നിധിയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി.നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യൻ നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കണ്ണൂർ ഏരിയ ചെയർമാൻ ടി.കെ. സുധി, ദേവസ്വം എക്സി.ആഫീസർ കെ.നാരായണൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, പി.ആർ. ലാലു, കെ. സി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

കൊട്ടിയൂർ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും മാഹാത്മ്യകഥകളും ഉൾക്കൊള്ളുന്ന ലഘുവിവരങ്ങളുടെ സമാഹാരമാണ് ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117690/srikottiyur-published-a-revised-revised-version-of-the-legends)