---
title: "മഴയില്‍ കുളിച്ച് ഐപിഎല്‍ ഫൈനല്‍: സിഎസ്‌കെ-ഗുജറാത്ത് കലാശപ്പോര് ഇന്ന് "
english_title: "Criket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117800/criket"
published_at: "2023-05-29T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473f48eab1ae_Screenshot_20230529-060041_Facebook.jpg"
keywords: []
---

# മഴയില്‍ കുളിച്ച് ഐപിഎല്‍ ഫൈനല്‍: സിഎസ്‌കെ-ഗുജറാത്ത് കലാശപ്പോര് ഇന്ന് 

> **Lead Summary:** **അഹമ്മദാബാദ്: **തകര്‍ത്ത് പെയ്‌ത മഴ ഇരു ടീമുകള്‍ക്കും സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ സമയം നോക്കിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചപ്പോള്‍ ഐപിഎല്‍ 2023 കലാശപ്പോര് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റി.

## Article Content

**അഹമ്മദാബാദ്: **തകര്‍ത്ത് പെയ്‌ത മഴ ഇരു ടീമുകള്‍ക്കും സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ സമയം നോക്കിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചപ്പോള്‍ ഐപിഎല്‍ 2023 കലാശപ്പോര് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസിന് മുമ്പേയെത്തിയ കനത്ത മഴയും ഇടിമിന്നലും ഇടവിട്ട് ഭീഷണിയായതോടെയാണ്  മാറ്റിവയ്‌ക്കേണ്ടി വന്നത്. മഴ മാറാതിരുന്നതോടെ രാത്രി പത്ത് മണിക്ക് ശേഷം പല ആരാധകരും സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117800/criket)