---
title: "വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്ലാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117831/accident"
published_at: "2023-05-29T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647413675fe16_IMG-20230529-WA0033.jpg"
keywords: []
---

# വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്ലാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:**  കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദീകൻ മരണപെട്ടു. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റു. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

## Article Content

 കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദീകൻ മരണപെട്ടു. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റു. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സംഘവും തലശ്ശേരിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. മൃതദേഹം ഇപ്പോൾ പാർക്കോ ഹോസ്പ്പിറ്റലിലാണ്. അല്പസമയത്തിനകം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അപകടത്തിൽപെട്ട വാഹനം ഫയർ ഫോഴ്സ് എത്തി പൊളിച്ചാണ്. ഫാ. മനോജിനെ  പുറത്തെടുത്തത്. ഫാദർ തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് വണ്ടി പൊളിച്ച് ഫാദറിനെ പുറത്തെടുത്തത്.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117831/accident)