---
title: "ഗുസ്തി താരങ്ങൾ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കും "
english_title: "Gusthi fedaration strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117851/gusthi-fedaration-strike"
published_at: "2023-05-29T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64742edc44a2b_2023_5img28_May_2023_PTI05_28_2023_000140B-660x417.jpg"
keywords: []
---

# ഗുസ്തി താരങ്ങൾ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കും 

> **Lead Summary:** നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനം സാക്ഷിയായത്. ദേശീയ പതാകയെന്തി ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധം, പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. തുടർന്ന് ഗുസ്തി താരങ്ങളുടെ സമരപ്പന്തൽ പോലീസ് പൊളിച്ചു പൊളിച്ചുമാറ്റി. എന്നാൽ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

## Article Content

നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനം സാക്ഷിയായത്. ദേശീയ പതാകയെന്തി ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധം, പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. തുടർന്ന് ഗുസ്തി താരങ്ങളുടെ സമരപ്പന്തൽ പോലീസ് പൊളിച്ചു പൊളിച്ചുമാറ്റി. എന്നാൽ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കലാപശ്രമം,നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവ പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തി.

അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്‌റംഗ് പുനിയയെ രാത്രി ഏറെ വൈകി വിട്ടയയച്ചു. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് നിർഭാഗ്യകരമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117851/gusthi-fedaration-strike)