---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117899/manathana"
published_at: "2023-05-29T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64744f7a00e76_IMG-20230529-WA0006.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു 

> **Lead Summary:** **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ 2022 - 2023 വർഷത്തെ വാർഷിക പൊതുയോഗം മെയ് 28 ഞായറാഴ്ച്ച മണത്തണ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നവീകരിച്ച ഏ.സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി. എം ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ 2022 - 2023 വർഷത്തെ വാർഷിക പൊതുയോഗം മെയ് 28 ഞായറാഴ്ച്ച മണത്തണ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നവീകരിച്ച ഏ.സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി. എം ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ജോയിന്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മേഖലാ പ്രസിഡന്റായ തോമസ് എസ് ജെ 80 വയസ്സ് കഴിഞ്ഞ വ്യാപാരികളെ മൊമന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.

പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് ബോയ്സ് ടൗണിൽ തന്നെ നിർമ്മിക്കുന്നതിനായി യോഗത്തിൽ വനിതാ വിംഗ് മേഖലാ പ്രസിഡന്റ് ബിന്ദു സോമൻ പ്രമേയം അവതരിപ്പിക്കുകയും ഐക്യഖണ്ഡേന പാസാക്കി ഗവൺമെന്റിന് സമർപ്പിക്കുകയും ചെയ്തു.

ചുങ്കക്കുന്ന് യൂണിറ്റ് പ്രസിഡന്റ് റോയി നമ്പുടാകം , കൊളക്കാട് പ്രസിഡന്റ് മനോജ്, കാക്കയങ്ങാട് യൂണിറ്റ് ജനറൽ സെക്രട്ടറി ടോമി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ചടങ്ങിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും നറുക്കെടുത്ത് സമ്മാനങ്ങളും നൽകി. യൂണിറ്റ് ട്രഷറർ എ രാജൻ യോഗത്തിന് നന്ദി സമർപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117899/manathana)