---
title: "ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രതികൾ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117902/arrested"
published_at: "2023-05-29T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474517e54cda_IMG-20230529-WA0072.jpg"
keywords: []
---

# ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രതികൾ പിടിയിൽ

> **Lead Summary:**  **കണ്ണൂർ**: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്. അഭിരാജിന് 31 ഉം കിരണിന് 29 ഉം വയസാണ് പ്രായം. കണ്ണൂർ ധർമ്മശാലയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ഇരുവരും പിടിയിലായത്.

## Article Content

 **കണ്ണൂർ**: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്. അഭിരാജിന് 31 ഉം കിരണിന് 29 ഉം വയസാണ് പ്രായം. കണ്ണൂർ ധർമ്മശാലയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ഇരുവരും പിടിയിലായത്.

ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ഇരിട്ടിയില്‍ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച. ബെന്നിയും കുടുംബവും പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 22000 രൂപയും വീട്ടിൽ നിന്ന് നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117902/arrested)