---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117934/kannur"
published_at: "2023-05-29T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64746ccceb2b5_Screenshot_2023-05-29-14-40-17-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രാവിലെ ട്രെയിനിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം കൊല്ലം സ്വദേശി ജെ.ജിഷ്ണു എന്നിവരാണ് പിടിയിലായാത്. ആർപിഎഫും എക്സൈസും കണ്ണൂർ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളടങ്ങിയ ബാഗുമായി പ്രതികൾ പിടിയിലായത്.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രാവിലെ ട്രെയിനിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം കൊല്ലം സ്വദേശി ജെ.ജിഷ്ണു എന്നിവരാണ് പിടിയിലായാത്. ആർപിഎഫും എക്സൈസും കണ്ണൂർ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളടങ്ങിയ ബാഗുമായി പ്രതികൾ പിടിയിലായത്.

ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്ത, പ്രിവന്റീവ് ഓഫീസർമാരായ സി കെ ബിജു, ബി നസീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി കെ ദിനേശൻ , സി ഇ ഒ മാരായ എൻ രജിത്ത്കുമാർ, ടി അനീഷ്, സി എച്ച് റിഷാദ്, പി നിഖിൽ, ഡ്രൈവർ സി അജിത്ത്, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ സി വി ദിലീപ്, സി പി ഷാജി, വി കെ വിനോദ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117934/kannur)