---
title: "കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117952/kanichar"
published_at: "2023-05-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64747fd1a6580_Screenshot_2023-05-29-16-01-19-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ** : കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി ബാലോൽസവം സംഘടിപ്പിച്ചു. കാപ്പാട് വായനശാല ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ ബഷീർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ** : കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി ബാലോൽസവം സംഘടിപ്പിച്ചു. കാപ്പാട് വായനശാല ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ ബഷീർ ഉദ്ഘാടനം ചെയ്തു.

ലൈബ്രറിയൻ തോമസ് കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി എം വി മുരളി മാസ്റ്റർ, വനിതാവേദി കൺവീനർ വിനോദിനി മുരളീധരൻ, ടി ആര്‍ പ്രസാദ്, സെബാസ്റ്റ്യൻ കുന്നുംപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ബാലോത്സവത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകളും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117952/kanichar)