---
title: "സംസ്ഥാന ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പിണറായിയിൽ തുടക്കമായി"
english_title: "Pinarayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117957/pinarayi"
published_at: "2023-05-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474833d9c130_Screenshot_2023-05-29-16-17-08-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംസ്ഥാന ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പിണറായിയിൽ തുടക്കമായി

> **Lead Summary:** **തലശ്ശേരി**: സംസ്ഥാന ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പിണറായിയിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. പിണറായി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സംസ്ഥാന ബോൾ ബാഡ്മിന്റൺ ടൂർണമെൻ്റ് പിണറായി ആർ സി അമല ബേസിക് യു പി സ്കൂൾഗ്രൗണ്ടിലും പിണറായി പെരുമ സർഗോത്സവ ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

## Article Content

**തലശ്ശേരി**: സംസ്ഥാന ബാഡ്മിന്റൺ ടൂർണ്ണമെന്റിന് പിണറായിയിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. പിണറായി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സംസ്ഥാന ബോൾ ബാഡ്മിന്റൺ ടൂർണമെൻ്റ് പിണറായി ആർ സി അമല ബേസിക് യു പി സ്കൂൾഗ്രൗണ്ടിലും പിണറായി പെരുമ സർഗോത്സവ ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

ടൂർണ്ണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള 14 ടീമുകൾ മാറ്റുരക്കും. ആർ സി അമല യു പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മുൻ എം എൽ എയും ബോൾ ബാഡ്മിന്റൺ താരവുമായിരുന്ന എം വി ജയരാജൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.എ.നിഖിൽ കുമാർ അധ്യക്ഷത വഹിച്ചു.പി.കെ.രാജേന്ദ്രബാബു,കക്കോത്ത് രാജൻ,സി.എൻ.ഗംഗാധരൻ, എം.വി.രമേഷ്, കെ.സുധാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117957/pinarayi)