---
title: "കണ്ണൂർ കോർപ്പറേഷൻ വിദ്യാലയങ്ങൾക്ക് വേണ്ടി ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117961/kannur"
published_at: "2023-05-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474892f9f8cf_Screenshot_2023-05-29-16-42-24-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ വിദ്യാലയങ്ങൾക്ക് വേണ്ടി ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ:** മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് മേയർ അഡ്വ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ ജലസ്രോതസ്സുകൾ വഴി ഉപയോഗിക്കുന്ന വെള്ളം കളങ്കമില്ലാത്തതാണെന്ന് ഉറപ്പുവരുത്താൻ കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ:** മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് മേയർ അഡ്വ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ ജലസ്രോതസ്സുകൾ വഴി ഉപയോഗിക്കുന്ന വെള്ളം കളങ്കമില്ലാത്തതാണെന്ന് ഉറപ്പുവരുത്താൻ കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

അക്വാ സൊലൂഷൻസ് കണ്ണൂരും കോഴിക്കോട് ജല ലാബുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത് വിദ്യാലയങ്ങളിലെ ജലസ്രോതസ്സുകളിൽ നിന്നുള്ള വെള്ളം ക്യാമ്പിൽ വച്ച് ശേഖരിച്ചു. ശേഖരിച്ച സാമ്പിൾ ജലം ലാബിൽ കൊണ്ടുപോയി പരിശോധന നടത്തി ഒരാഴ്ച കൊണ്ട് അതിന്റെ ഫലം ലഭിക്കും.

17പാരമീറ്റേഴ്സ് ടെസ്റ്റിംഗ് ലാബിൽ വച്ച് നടക്കും. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നൂറിൽ പരം വിദ്യാലയങ്ങളിലെ വെള്ളമാണ് പരിശോധിക്കുക. ക്യാമ്പ് മേയർ അഡ്വ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.     ജലജന്യ രോഗങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കോഴിക്കോട് വാട്ടർ ലേബ് ചെയ്തു വരുന്നുണ്ടെന്ന് ലാബ് മാനേജിംഗ് പാർട്ണർ കെ വി രാഗേഷ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, അക്വാ സൊലൂഷൻസ് പ്രതിനിധി ബിജു സാറ്റലിങ്ക് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117961/kannur)